അറിയുന്നുണ്ടാവണം നീ,
പക്ഷാഘാതം ബാധിച്ച ഓര്‍മ്മയെ ചുമന്ന്
ഇരുട്ടിനോട് ചേര്‍ന്ന വഴിയിലൂടെ
ശോഷിച്ച പ്രണയം അയവിറക്കി
ബോധത്തില്‍ അഭിമാനത്തിന്റെ മഴുകൊണ്ട് വെട്ടി
പ്രതീക്ഷയുടെ ശ്വാസനാളങ്ങളില്‍ സിഗരറ്റു പുകയുടെ
കടും മഞ്ഞകൊണ്ട് വര്‍ണ്ണപ്പൊലിമ തീര്‍ത്ത്
പടിവാതിലില്‍ പുരസ്കാരങ്ങള്‍ വലിച്ചെറിഞ്ഞ്
സ്വയമെരിഞ്ഞ പുക ശ്വാസകോശങ്ങളില്‍ നിറച്ച്
മരുഭൂമിയുടെ ഒത്ത നടുവില്‍
കേള്‍വി നഷ്ടപ്പെട്ട ഒട്ടകത്തെ പോലെ
കണ്ണീരു വറ്റി തൊണ്ട വരണ്ട്
നിലവിളിയോടുങ്ങിയ മരണവീട് പോലെ
എന്നത്തേയും പോലെ തികച്ചും അപരിചിതനായി
ആരെയോ തേടി നടന്നു നീങ്ങുന്നത്.