Saturday, July 18, 2009

കര്‍ത്താവിന്റെ കുപ്പായം.


വീണ്ടുമൊരു കടല്‍, ഗോവ. കുറ്റവാളിയുടെ കണ്ണിലൂടെ, ഒരു ജയിലിന്റെ മുറ്റത്തുനിന്നും കാണാവുന്ന ദൃശ്യം. അത്പറഞ്ഞപ്പോളാണ് കുറ്റവാളികളുടെ കാര്യം ഓര്‍മ വന്നത്. ഓര്‍മവെച്ച നാള്‍ മുതല്‍ കള്ളനും കൊലപാതകിയും പേടിസ്വപ്‌നങ്ങള്‍ ആയിരുന്നു. പിന്നീടത്‌ ജോര്‍ജ് ബുഷ്‌ ആയും ഒസാമ ബിന്‍ ലാദന്‍ ആയും മാറിയപ്പോള്‍ ഒരു കൌതുകംതോന്നി. വലിയ വലിയ കുറ്റവാളികള്‍ക്ക് ജയിലെന്നത് തമാശയും വേനല്‍ക്കാല വസതിയുമായി മാറി. കുറ്റം ചെയ്യാന്‍ ഒരുഉള്‍പ്രേരണ ഉണ്ടായിത്തുടങ്ങി. അങ്ങനെയാണ് കുറ്റം ചെയ്തത്, തിരിഞ്ഞുമറിഞ്ഞു വത്തിക്കാനിലെ പോപ്പിന്റെ തലയില്‍ചവുട്ടി. പറയണോ പൂരം, ഉഗ്ര വിഷം! തിരിഞ്ഞു കടിച്ചു. നാടന്‍ അച്ചന്മാരെ കണക്കല്ല... ഇടയലേഖനം ഒന്നും തന്നില്ല. അതുകൊണ്ട് ഒന്നും ചോദിക്കാനും പറയാനും പറ്റീല. ഏത്? അഭയയും അഭിനയവും ഒന്നുമില്ല... താന്‍ പാതി ദൈവം പാതി എന്ന പ്രമാണം അറിയില്ലാന്നു തോന്നുന്നു. കേരളത്തില്‍ അത് അക്ഷരം പ്രതിയാണ്. അറിയാല്ലോ, താന്‍ പാതിയും ദൈവം പാതിയും ആക്കിയ കഥ! (ചിലര്‍ ദൈവത്തിനു ക്വാര്‍ട്ടര്‍ ഉം, ചിലര്‍ കാലി കുപ്പിയും വെച്ചു എന്നാണ് മൊഴി). എന്തായാലും സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

No comments:

Post a Comment