കോഴിക്കോട് കടപ്പുറം. ചിലപ്പോള്‍ നിറങ്ങള്‍ നഷ്ടപ്പെട്ടവരും ഇവിടെ ഒത്തുകൂടാറുണ്ട്. വെട്ടിപ്പിടുതത്തിന്റെ തിരക്കിനിടയിലും ചില അമാനുഷിക മുതലാളി വര്‍ഗങ്ങളും വഴി തെറ്റി ഇവിടെയെത്തും. അങ്ങനെയാണ് കടലും കടപ്പുറവും. ഒരിക്കലും മായാത്ത വഴികളും ഓര്‍മകളുമായി, വ്യത്യസ്തരായ ഒരുപാടു കോഴിക്കോട് കാരുടെ (അ-കോഴിക്കോടന്മാരുടെയും) പൂഴിമണല്‍. ഒറ്റക്കും ഒരുമിച്ചും ഇരിക്കാന്‍, ഞാന്‍ ഒരുപാട് ഇഷ്ട്ടപെടുന്ന അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്ന്.ഇത് കടലിനെ കുറിച്ചാണ്. കോഴിക്കോടില്‍ നഷ്ടമായ എന്റെ സ്വപ്നങ്ങളെ കുറിച്ചും.
നിശബ്ദമായ പൂഴിമണലില്‍ ഞാന്‍ എന്റെ പേരു കുറിച്ചിട്ടു.
കടല്‍ ഒന്നും പറഞ്ഞില്ല.
ആരും ഒന്നും ഗൌനിച്ചില്ല.
ഞങ്ങള്‍ ഒപ്പമാണ് പിന്നീടവിടെ പോയത്.
എന്റെ പേര് ആരോ മയച്ചു കളഞ്ഞിരിക്കുന്നു.
ആകാശം അലറി ചിരിച്ചു.
അന്നും സൂര്യന് അസ്തമിച്ചു.
ഞാനൊഴികെ ആരും ഒന്നും ഗൌനിച്ചില്ല.
പിന്നീട് ഞാന്‍ ഒന്നും പൂഴിയില്‍ എഴുതിയിട്ടില്ല.
ithu bheekaram
ReplyDelete:-)
ReplyDelete