Monday, August 31, 2009
കറുത്തവന്റെ കുപ്പായം
ഉഴുതുമറിച്ച നിലത്തില്‍,
നിറമില്ലാത്ത ഒരു തുള്ളി വിയര്‍പ്പ്
വരണ്ട വേരുകള്‍ തേടി അലിഞ്ഞു ചേര്‍ന്നു.
കറുത്ത കൈകള്‍ ഇരുട്ടില്‍,
ജീവന്റെ വിത്തുകളെ പരതി.
പ്രായം മറന്ന് പഴയൊരു കൈക്കോട്ട്
പ്രതീക്ഷകളുടെ ചാലു കീറി തുടങ്ങി.
അണകെട്ടി നിറുത്തിയിരുന്ന മോഹങ്ങളെല്ലാം
അതിലൂടെ കുത്തിയൊഴുകി.
കൂട്ടത്തില്‍, കറുത്ത
ഒരു കുപ്പായവും.
Friday, August 21, 2009
വിശപ്പ്, ദാഹം, പറക്കും തളിക.
2007, BSc മൂന്നാം വര്‍ഷം.
ക്വാണ്ടംമെക്കാനിക്സ് ക്ലാസ്സില്‍ ഹരികൃഷ്ണന്‍ സര്‍ ഹാര്‍മോനിക് ഒസിലേറ്റര്‍ പ്രശ്നത്തിന്റെ നൂലമാലകളില്‍ പെട്ട് അസിംടോടിക് മാര്‍ഗങ്ങളില്‍ അഭയം പ്രാപിക്കുമ്പോള്‍, ബോര്‍ഡില്‍ കഷ്നിക്കപ്പെട്ട ഊര്‍ജ നിലകളുടെ ചിത്രങ്ങള്‍ രൂപം കൊള്ളുമ്പോള്‍ ക്ലാസ്സിന്റെ ഒരു മൂലയില്‍, പിന്‍ബെഞ്ചില്‍ ഇരുന്നു കുറിച്ചിട്ട ചിലവരികള്‍. (പഴയ നോട്ടുകള്‍ പരിശോധിക്കുമ്പോള്‍ കിട്ടിയത്.)
നിങ്ങള്‍ക്കറിയാവുന്നത്
വിശപ്പിനെക്കുറിച്ചും ദാഹത്തെക്കുറിച്ചും മാത്രമാണ്.
തീക്ഷ്ണമായ ഈ ചൂടില്‍
വേച്ചു വേച്ചു, വഴിയറിയാതെ ഉഴലുമ്പോഴും
നിങ്ങള്‍ ചിന്തിക്കുന്നത്
വിശപ്പിനെക്കുറിച്ചും ദാഹത്തെക്കുറിച്ചുമാണ്.
മനസ്സിന്റെ ഇരുണ്ടകോണുകളില്‍
വിണ്ടുകീറിയ സ്വപ്നങ്ങളില്‍
ചോര്‍ന്നൊലിക്കുന്ന ആശയുടെ മേല്‍ക്കൂരകളില്‍
നിങ്ങള്‍ കാണുന്നത്
കേവലം വിശപ്പും ദാഹവും മാത്രമാണ്.
മനുഷ്യാ,
ഇതു പുതിയ നൂറ്റാണ്ട്.
നിങ്ങള്‍ എന്തുകൊണ്ട്
പറക്കും തളികകളെ കുറിച്ചു ചിന്തിക്കുന്നില്ല?
വിശപ്പും ദാഹവുമില്ലാതെ,
എവിടെനിന്നും എവിടേക്കും പറക്കാവുന്ന
പല നിറങ്ങളിലുള്ള പറക്കും തളികകള്‍ !
സുഹൃത്തേ,
ഇനിയെങ്കിലും ചിന്തിക്ക്.
Tuesday, August 18, 2009
അഞ്ചു പ്രണയങ്ങള്‍.
1. കള്ളന് പണത്തോട് പ്രണയമായിരുന്നു. ഒടുവില്‍ ജയിലില്‍ അവന്‍ ഒറ്റക്കായി.
2. ഘടികാരത്തിലെ സൂചിമുനകള്‍ തമ്മില്‍ ഒടുക്കത്തെ പ്രണയമായിരുന്നു. ഒടുവില്‍ നിലച്ച
ഘടികാരത്തിന്റെ കോണളവുകളില്‍ കുടുങ്ങി അവ ഒറ്റപ്പെട്ടു പോയി.
3. മണ്ണിനു മഴയോട് പ്രണയമായിരുന്നു. എന്നിട്ടും വേനല്‍ വന്നപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞു.
4. കസേരക്ക് ചന്തികളോട് പ്രണയമായിരുന്നു... കാലൊടിഞ്ഞപ്പോള്‍ അത് ഒറ്റപ്പെട്ടു.
5. എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ്. നമ്മളില്‍ ആരാണ് ഒറ്റപ്പെടെണ്ടത് ???
Monday, August 17, 2009
വിരല്‍*
അയാളില്‍ നിന്നും ഞാന്‍ ഒന്നും തന്നെ പഠിച്ചിരുന്നില്ല.
പഠിച്ചതൊന്നുംതന്നെ
ഞാന്‍ ഉപയോഗിക്കാന്‍ ആഗ്രഹിച്ചതുമില്ല.
എന്നിട്ടും അയാളെന്റെ പെരുവിരല്‍ ചോദിച്ചു.
മൂര്‍ച്ച പോയ അണപ്പല്ലുകൊണ്ട് ഞാന്‍
എന്റെ നാലു പെരു വിരലുകളും അറുത്തു കൊടുത്തു.
വീണ്ടും അയാള്‍ ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടിരുന്നു.
എന്റെ ഉത്തരങ്ങളെ ആ ചോദ്യങ്ങള്‍ കാര്‍ന്നു തിന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
എന്റെ ആത്മാവിനെ കാര്‍ന്നു തുടങ്ങി.
മൂര്‍ച്ചയുള്ള ചില ചോദ്യചിഹ്നങ്ങള്‍
ഹൃദയത്തിന്റെ പച്ചമാംസത്തില്‍ കൊളുത്തിവലിഞ്ഞു.
ചുമരില്‍ ഇരുന്ന ചില സ്വപ്നങ്ങള്‍
യാഥാര്‍ത്ഥ്യങ്ങളുടെ പെരുവിരലുകളെ
നോക്കി ഉറങ്ങാതെ കിടന്നു.
*(കടപ്പാട് , സമര്‍പ്പണം : Thasleem, CELOS)
Friday, August 7, 2009
'റാഗി' പറക്കുന്ന ചെമ്പരുന്തുകള്‍ (!)
കടം കയറി കാല് പൊള്ളി, ഓട്ടക്കാലണ സങ്കല്‍പ്പത്തില്‍ നിന്നും മാഞ്ഞപ്പോളാണ് പറയി പെറ്റ പതിനഞ്ചും കുസാറ്റിലേക്ക് പോന്നത്. വല്ലതും പഠിച്ചു കഞ്ഞിയും കുടിച്ചു ആവനാഴിയിലെ അമ്പും ഒടിച്ചു കളിച്ചു ജീവിക്കുന്ന കാലം. വഴിയേ പോയവനെ ചവുട്ടിയും മാന്തിയും അല്ലലില്ലാതെ കഴിഞ്ഞിരുന്ന കാലം. എന്തിനേറെ പറയുന്നു, കാലക്കേട് ഓട്ടോറിക്ഷ പിടിച്ചു തേടിയെത്തി. അങ്ങനെ ഇട്ട പാലത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ടയര്‍ ഉരുട്ടി കളിക്കുന്ന സമയത്താണ് പടപേടിച്ച ഒരുപറ്റം സാമദ്രോഹികള്‍ പന്തളത്തെത്തിയത് .
ആയ കാലത്താണ് മഹത്തായ ഇന്ത്യ രാജ്യം 377 എന്ന അസാധാരണ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഒരു സംശയം ആയിക്കളയാം, എന്ന് പതിനഞ്ചില്‍ ഒരുവന് തോന്നിയതില്‍ കുറ്റം കാണവയ്യ. പൊറുതി മുട്ടിയ ടിയാന്‍, ഇതെന്തു നിയമംഎന്ന് സാമദ്രോഹികളോട് ആരാഞ്ഞു. ഉത്തരമൊട്ടു കിട്ടിയതും ഇല്ല, വടി കൊടുത്തു അടിവാങ്ങി എന്ന പോലായി കാര്യങ്ങള്‍. ഉത്തരം മുട്ടിയ സാമദ്രോഹികള്‍ അങ്ങാടീല്‍ തോറ്റതിന് ഡിപ്പാര്‍ട്ട്മെന്റിന്റെയും അഡ്മിനിന്റെയും , അതുകൊണ്ടും അരിശംതീരാഞ്ഞ് കളമശ്ശേരി പോലീസിന്റെയും നെഞ്ചത്ത് ചവുട്ടി.
പത്രങ്ങള്‍ ആഘോഷിച്ചു, സഹപാഠികള്‍ വിലപിച്ചു. ആന്റി-റാഗിങ്ങ് സെല്ലുകള്‍ ഉണര്‍ന്നു. വെയിലും കൊണ്ടു പേനും നോക്കിഇരുന്ന പലരും പ്രശ്നം ഏറ്റു പിടിച്ചു. മുരട്ടു മൂരാച്ചി നയങ്ങള്‍ ഒന്നൊന്നായി പുറത്തായി....
അതാ വരുന്നു, പന്നിപ്പനി ! എല്ലാം ശൂം...
വെടികൊണ്ടതും, കൊള്ളാത്തതുമായ പരുന്തുകള്‍ റാഗാതെ പറന്നു.
ഇനി അവ റാഗിയോ ആവോ...(!!!)

Subscribe to:
Posts (Atom)