Monday, August 17, 2009

വിരല്‍*


അയാളില്‍ നിന്നും ഞാന്‍ ഒന്നും തന്നെ പഠിച്ചിരുന്നില്ല.
പഠിച്ചതൊന്നുംതന്നെ
ഞാന്‍ ഉപയോഗിക്കാന്‍ ആഗ്രഹിച്ചതുമില്ല.
എന്നിട്ടും അയാളെന്റെ പെരുവിരല്‍ ചോദിച്ചു.
മൂര്‍ച്ച പോയ അണപ്പല്ലുകൊണ്ട് ഞാന്‍
എന്റെ നാലു പെരു വിരലുകളും അറുത്തു കൊടുത്തു.
വീണ്ടും അയാള്‍ ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടിരുന്നു.
എന്റെ ഉത്തരങ്ങളെ ചോദ്യങ്ങള്‍ കാര്‍ന്നു തിന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
എന്റെ ആത്മാവിനെ കാര്‍ന്നു തുടങ്ങി.
മൂര്‍ച്ചയുള്ള ചില ചോദ്യചിഹ്നങ്ങള്‍
ഹൃദയത്തിന്റെ പച്ചമാംസത്തില്‍ കൊളുത്തിവലിഞ്ഞു.
ചുമരില്‍ ഇരുന്ന ചില സ്വപ്നങ്ങള്‍
യാഥാര്‍ത്ഥ്യങ്ങളുടെ പെരുവിരലുകളെ
നോക്കി ഉറങ്ങാതെ കിടന്നു.


*(കടപ്പാട് , സമര്‍പ്പണം : Thasleem, CELOS)

2 comments:

  1. അയാളാ വിരലുകള്‍ ക്ലാസികല്‍ മെക്കാനിക്ക്സില്‍ മുക്കി പൊരിച്ച് ലേസര്‍ ഫിസിക്സും തൊട്ട് തിന്നോ?

    ReplyDelete
  2. അയാള്‍ അത് സ്റ്റീല്‍ കമ്പികള്‍ ആക്കി വിറ്റു എന്നാണ് വാര്‍ത്ത‍

    ReplyDelete