കടം കയറി കാല് പൊള്ളി, ഓട്ടക്കാലണ സങ്കല്‍പ്പത്തില്‍ നിന്നും മാഞ്ഞപ്പോളാണ് പറയി പെറ്റ പതിനഞ്ചും കുസാറ്റിലേക്ക് പോന്നത്. വല്ലതും പഠിച്ചു കഞ്ഞിയും കുടിച്ചു ആവനാഴിയിലെ അമ്പും ഒടിച്ചു കളിച്ചു ജീവിക്കുന്ന കാലം. വഴിയേ പോയവനെ ചവുട്ടിയും മാന്തിയും അല്ലലില്ലാതെ കഴിഞ്ഞിരുന്ന കാലം. എന്തിനേറെ പറയുന്നു, കാലക്കേട് ഓട്ടോറിക്ഷ പിടിച്ചു തേടിയെത്തി. അങ്ങനെ ഇട്ട പാലത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ടയര്‍ ഉരുട്ടി കളിക്കുന്ന സമയത്താണ് പടപേടിച്ച ഒരുപറ്റം സാമദ്രോഹികള്‍ പന്തളത്തെത്തിയത് .
ആയ കാലത്താണ് മഹത്തായ ഇന്ത്യ രാജ്യം 377 എന്ന അസാധാരണ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഒരു സംശയം ആയിക്കളയാം, എന്ന് പതിനഞ്ചില്‍ ഒരുവന് തോന്നിയതില്‍ കുറ്റം കാണവയ്യ. പൊറുതി മുട്ടിയ ടിയാന്‍, ഇതെന്തു നിയമംഎന്ന് സാമദ്രോഹികളോട് ആരാഞ്ഞു. ഉത്തരമൊട്ടു കിട്ടിയതും ഇല്ല, വടി കൊടുത്തു അടിവാങ്ങി എന്ന പോലായി കാര്യങ്ങള്‍. ഉത്തരം മുട്ടിയ സാമദ്രോഹികള്‍ അങ്ങാടീല്‍ തോറ്റതിന് ഡിപ്പാര്‍ട്ട്മെന്റിന്റെയും അഡ്മിനിന്റെയും , അതുകൊണ്ടും അരിശംതീരാഞ്ഞ് കളമശ്ശേരി പോലീസിന്റെയും നെഞ്ചത്ത് ചവുട്ടി.
പത്രങ്ങള്‍ ആഘോഷിച്ചു, സഹപാഠികള്‍ വിലപിച്ചു. ആന്റി-റാഗിങ്ങ് സെല്ലുകള്‍ ഉണര്‍ന്നു. വെയിലും കൊണ്ടു പേനും നോക്കിഇരുന്ന പലരും പ്രശ്നം ഏറ്റു പിടിച്ചു. മുരട്ടു മൂരാച്ചി നയങ്ങള്‍ ഒന്നൊന്നായി പുറത്തായി....
അതാ വരുന്നു, പന്നിപ്പനി ! എല്ലാം ശൂം...
വെടികൊണ്ടതും, കൊള്ളാത്തതുമായ പരുന്തുകള്‍ റാഗാതെ പറന്നു.
ഇനി അവ റാഗിയോ ആവോ...(!!!)
Friday, August 7, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment